Zlatan Ibrahimovic | സ്ലാടന്‍ ഇബ്രാഹിമോവിച് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
സ്റ്റോക്‌ഹോം: (www.kasargodvartha.com) ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരം സ്ലാടന്‍ ഇബ്രാഹിമോവിച്. ഇറ്റാലിയന്‍ ക്ലബ് എസി മിലാന് വേണ്ടിയായിരുന്നു താരം അവസാനമായി കളിച്ചത്. ഈ സീസണിന് ശേഷം താരം ക്ലബ് വിടുമെന്ന് നേരത്ത അറിയിച്ചിരുന്നെങ്കിലും വളരെ അപ്രതീക്ഷിതമായാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇതിഹാസ തുല്യമായ കരിയറിലൂടെ ലോക ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം രേഖെപ്പെടുത്തിയ താരമാണ് 41കാരനായ സ്ലാടന്‍ ഇബ്രാഹിമോവിച്. സ്വീഡന്‍ താരമായ യൂറോപിലെ പല മുന്‍ നിര ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. നാല് രാജ്യങ്ങളില്‍ നിന്നും ലീഗ് കിരീടം താരം നേടി. വിവിധ ക്ലബുകള്‍ക്ക് വേണ്ടി ചാംപ്യന്‍സ് ലീഗ് കളിച്ചെങ്കിലും ഒരു തവണ പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ലെന്ന വേദനയോടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നത്.
സ്വീഡനിലെ മാല്‍മോ ക്ലബിലൂടെയാണ് സ്ലോടന്‍ കളിച്ചു തുടങ്ങിയത്. തുടര്‍ന്ന് നെതെര്‍ലാന്‍ഡ് ക്ലബ് അയാക്‌സ്, ഇറ്റാലിയന്‍ ക്ലബുകളായ യുവന്റസ്, ഇന്റര്‍മിലാന്‍, എസി മിലാന്‍, സ്പാനിഷ് ക്ലബ് എഫ്സി ബാഴ്‌സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മൈന്‍, ഇന്‍ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവയ്ക്കായി യൂറോപില്‍ കളിച്ചു.
2018-ല്‍ അമേരികന്‍ ലീഗിലേക്ക് ചേക്കേറിയ താരം നിരവധി പുരസ്‌കരങ്ങളും അംഗീകാരങ്ങളും നേടി 2020-ല്‍ യൂറോപിലേക്ക് തന്നെ മടങ്ങിയെത്തി. 2020-ല്‍ യൂറോപിലേക്ക് തന്നെ മടങ്ങിയെത്തി. എസി മിലാന്റെ ഭാഗമായ സ്ലാടന്‍ 2021-22 സീസണില്‍ ലീഗ് കിരീടം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 2023 സീസണില്‍ ലീഗില്‍ മിലാന് വേണ്ടി ഗോള്‍ നേടി. ഇറ്റാലിയന്‍ ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മാറി.
Keywords: World, News, Zlatan Ibrahimovic, AC Milan star, Retired, Zlatan Ibrahimovic: AC Milan star retires from football aged 41.