ലോകത്തെ ഏറ്റവും വിലകൂടിയ വോഡ്ക പ്രദര്‍ശനസ്ഥലത്തുനിന്ന് അടിച്ചുമാറ്റി
Jan 4, 2018, 18:05 IST
കോപ്പന്‍ഹേഗന്‍: (www.kasargodvartha.com 04.01.2018) ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക പ്രദര്‍ശന സ്ഥലത്ത് നിന്ന് മോഷണം പോയി. 13 ലക്ഷം ഡോളര്‍ വിലയുള്ള ഒരു കുപ്പി വോഡ്കയാണ് മോഷണം പോയത്. ഡെന്മാര്‍ക്ക് തലസ്ഥാന നഗരിയായ കോപ്പന്‍ഹേഗനിലെ കഫേ 33 എന്ന ബാറില്‍ നിന്നാണ് വോഡ്ക മോഷ്ടിക്കപ്പെട്ടത്. ഡെന്മാര്‍ക്കിലെ ടിവി2 ചാനലാണ് മോഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ബാറില്‍ നിന്ന് ആകെ നഷ്ടമായത് ഈ ഒരു കുപ്പി മദ്യം മാത്രമാണ്. റുസ്സോ-ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക കുപ്പി ഉണ്ടാക്കിയത് മൂന്നു കിലോ സ്വര്‍ണവും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണെന്ന് ടിവി2 റിപ്പോര്‍ട്ട് ചെയ്യുന്നു. വജ്രം പതിപ്പിച്ചതാണ് കുപ്പിയുടെ അടപ്പ്.
ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്‍ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്റേജ് കാറിന്റെ മുന്‍ഭാഗത്തോട് സാമ്യമുള്ളതായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. മദ്യകുപ്പി ഇന്‍ഷുര്‍ ചെയ്തിരുന്നില്ല. ലാത്‌വിയ ആസ്ഥാനമായുള്ള ഡാര്‍ട്‌സ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബ്രിയാന്‍ പറയുന്നു.
ബാറില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നതാണ് ഈ കുപ്പി. റഷ്യന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റുസ്സോ ബാള്‍ട്ടിക്ക് കമ്പനിയുടെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് വിന്റേജ് കാറിന്റെ മാതൃകയിലുള്ള ഈ വോഡ്ക നിര്‍മ്മിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Trending, news, Bar, Vodka, Stole, Bottle, Exhibition, Company, News Channel, Liquor, World's Most Valuable Vodka Snatched