യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തും, ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും യുക്രൈന് ജനതയ്ക്കൊപ്പം: അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്
Feb 24, 2022, 11:43 IST
വാഷിങ്ടണ്‍: (www.kasargodvartha.com 24.02.2022) യുക്രൈനില്‍ സൈനിക നീക്കത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഉത്തരവിട്ടതിനെ അപലപിച്ച് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രകോപനരഹിതവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും യുക്രൈന് ജനതയ്ക്കൊപ്പമാണ്. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്റ് പുടിന് തിരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങള്‍ക്കും വഴിവയ്ക്കും' -ബൈഡന് പറഞ്ഞു.
ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി. അമേരികയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഇക്കാര്യത്തില്‍ ഐക്യത്തോടെ പ്രതികരിക്കുമെന്നും ലോകം റഷ്യയെ ഉത്തരവാദിയായി കാണുമെന്നും ബൈഡന് വ്യക്തമാക്കി.
Keywords: Washington, News, World, Top-Headlines, President, Ukraine, Russia, Biden, Attack, 'World Will Hold Russia Accountable': Biden Condemns Attack On Ukraine.
Keywords: Washington, News, World, Top-Headlines, President, Ukraine, Russia, Biden, Attack, 'World Will Hold Russia Accountable': Biden Condemns Attack On Ukraine.