city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി

(www.kasargodvartha.com 11 .06.2014) ലോക കപ്പ് ഫുട്‌ബോളിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നാടും നഗരവും സോക്കര്‍ ലഹരിയിലമര്‍ന്നു. ബ്രസീല്‍ - അര്‍ജന്റീന ആരാധകര്‍ ഫ്ളക്‌സ് യുദ്ധത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. മെസ്സിയും, നെയ്മറും, ക്രിസ്റ്റ്യാനോ റെണോള്‍ഡോയുമാണ് ഫഌക്‌സുകളിലെല്ലാം ഇടംപിടിച്ചിരിക്കുന്നത്.

ഫുട്‌ബോളിന്റെ ലോക രാജാക്കന്‍മാരാണെന്ന് അറിയപ്പെടുന്ന ബ്രസീലില്‍ തന്നെയാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത് എന്നത് ബ്രസീലിയന്‍ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. ബ്രസീലിന്റെ ബദ്ധവൈരികളായി അറിയപ്പെടുന്ന അര്‍ജന്റീന അവരുടെ മണ്ണില്‍ വെച്ച് തന്നെ കപ്പ് ഉയര്‍ത്തുമെന്ന് അര്‍ജന്റീനന്‍ ആരാധകരും വിശ്വസിക്കുന്നു.

ബ്രസീലിനും അര്‍ജന്റീനയ്ക്കും പുറമെ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍, മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ആരാധകര്‍ ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. നൈജീരിയ ഉള്‍പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആരാധകര്‍ കുറവല്ല.

കൊടിതോരണങ്ങളും ജഴ്‌സിയും അണിഞ്ഞാണ് ആരാധകര്‍ സായാഹ്നങ്ങളെ സജീവമാക്കുന്നത്. കാലവര്‍ഷം കൊടുമ്പിരി കൊള്ളുമ്പോഴാണ് ലോക കപ്പ് എത്തുന്നതെങ്കിലും ആവേശച്ചൂട് ഒട്ടും കുറവില്ല. ബൈക്കുകളിലും കാറുകളും തങ്ങളുടെ ടീമുകളുടെ പതാകകളും താരങ്ങളുടെ ചിത്രവും, നിറങ്ങളും കൊണ്ട് മോടി പിടിപ്പിച്ചിരിക്കുകയാണ്.

കളികാണാന്‍ ചിലയിടങ്ങളില്‍ പ്രൊജക്റ്റര്‍ വെക്കാനുള്ള തയ്യാറെടുപ്പുകളും ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവര്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ് ഓരോ ടീമിന് വേണ്ടിയും ആരാധകര്‍ ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ട്വിറ്ററിലും നേരത്തെ തന്നെ ഫുട്‌ബോള്‍ ലഹരി പടര്‍ന്നു കഴിഞ്ഞിരുന്നു. കളിയാരംഭിക്കുന്നതിന് മുമ്പ് തന്നെ ടീമുകളെ കുറിച്ചും, വിജയികളാവുന്നവരെ കുറിച്ചും കൂടുതല്‍ ചര്‍ച്ചകളും വിശകലനങ്ങളും വിലയിരുത്തലുകളും നടന്നു കൊണ്ടിരിക്കുന്നു. പ്രൊഫൈല്‍ ചിത്രങ്ങളും ആരാധകര്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ കൊണ്ട് നിറച്ചിരിക്കുകയാണ്.

ഷക്കീറയുടെ ലോക കപ്പ് ഗാനത്തോടെ ബ്രസീലില്‍ പന്തുരുളുമ്പോള്‍ ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും ഇതിന്റെ അലയൊലി മുഴങ്ങും. ലോക കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ബ്രസീലും അര്‍ജന്റീനയും വന്‍ വിജയം നേടിക്കൊണ്ട് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി

നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി

നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി
നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി
നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി
നാടും നഗരവും സോക്കര്‍ ലഹരിയില്‍; ലോക കപ്പിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി

Photos: Zubai Pallickal

Keywords : Kasaragod, Football, Sports, World, Brazil, Flag, Whats App, Facebook, Team, Argentina.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia