ട്രാക്കിലെ വേഗരാജാവിന് കാലിടറി; ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം, ജസ്റ്റിന്‍ ഗാറ്റ്‌ലിന് സ്വര്‍ണം
Aug 6, 2017, 10:23 IST
ലണ്ടന്‍: (www.kasargodvartha.com 06.08.2017) ട്രാക്കിലെ വേഗരാജാവിന് കാലിടറി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്റര്‍ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ട് വെങ്കലം കരസ്ഥമാക്കി. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനാണ് ട്രാക്കിലെ വേഗരാജാവിനെ മൂന്നു സെക്കന്റിന് പരാജയപ്പെടുത്തി സ്വര്‍ണം നേടിയത്. 9.92 സെക്കന്‍ഡിലാണ് ഗാറ്റ്ലിന്‍ ഫിനിഷ് ചെയ്തത്. ജമൈക്കന്‍ ഇതിഹാസമായ ബോള്‍ട്ടിനെത്താന്‍ 9.95 സെക്കന്‍ഡ് വേണ്ടിവന്നു. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് 9.94 സെക്കന്‍ഡിലെത്തി വെള്ളി കരസ്ഥമാക്കിയത്.
ട്രാക്കിലെ വേഗരാജാവിന് വെങ്കലത്തോടെ വിട പറയേണ്ടി വന്നു. എന്നാല്‍ 4x400 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ട് ഒരിക്കല്‍ കൂടി ട്രാക്കിലിറങ്ങും.
ട്രാക്കിലെ വേഗരാജാവിന് വെങ്കലത്തോടെ വിട പറയേണ്ടി വന്നു. എന്നാല്‍ 4x400 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ട് ഒരിക്കല്‍ കൂടി ട്രാക്കിലിറങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, news, Top-Headlines, World Championships 2017: Usain Bolt beaten by Justin Gatlin in 100m final
Keywords: World, Sports, news, Top-Headlines, World Championships 2017: Usain Bolt beaten by Justin Gatlin in 100m final