Woman Found Dead | പൂര്‍ണ ഗര്‍ഭിണിയായ 22 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ കാമുകന് അറസ്റ്റില്‍
Jun 16, 2022, 12:53 IST
ഇലിനോയ്: (www.kasargodvartha.com) പൂര്‍ണ ഗര്‍ഭിണിയായ 22 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ കാമുകന് അറസ്റ്റില്‍. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോകില്‍ നിന്നു ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തിന്റെ വിശദവിവരങ്ങള്‍ വ്യാഴാഴ്ചയാണ് ഇലിനോയ്സ് പൊലീസ് പുറത്തുവിട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ലീസ് എ ഡോഡ് എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളെ കാണാന്‍ അപാര്ട്മെന്റില് എത്തിയ അമ്മയാണ് യുവതിയെ തല അറുത്തു മാറ്റിയ നിലയില്‍ ആദ്യം കാണുന്നത്. കാമുകന് ഡിയാന്‍ഡ്ര ഹോളോവെയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ലീസ് ഡോസിന് അടുപ്പമുണ്ടായിരുന്നു. യുവതിയുടെ പ്രസവത്തിന് ഒരു മാസം മാത്രമാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായി ഇവര്‍ കൊല്ലപ്പെടുന്നത്.
സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. യുവതി താമസിച്ചിരുന്ന അപാര്ട്മെന്റിനടുത്തു മാലിന്യമിടാന്‍ വച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് കൊലയ്ക്കുശേഷം കാമുകന് തല നിക്ഷേപിച്ചിരുന്നത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
പ്രതിയുടെ പേരില്‍ രണ്ടു ഫസ്റ്റ് ഡിഗ്രി മര്ഡറിലാണ് പൊലീസ് കേസെടുത്തത്. രണ്ടു മില്യന്‍ ഡോളറില്‍ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട് കോടതിയില്‍ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട യുവതിയുടെ വയറ്റിലുണ്ടായിരുന്ന കുട്ടി കാമുകന് ഹോളോവെയുടേതല്ലെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്.
Keywords: Woman Found Dead in House, News, Murder, Criminal Case, Crime, Top-Headlines, Police, Arrest, World.