city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PV Sindhu | സിംഗപൂരില്‍ കിരീടം നേടിയ പിവി സിന്ധു തായ്പേയ് ഓപണില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട്? അറിയാം

തായ്പേയ്: (www.kasargodvartha.com) ബാഡ്മിന്റണ്‍ രംഗത്തെ ആഗോള ടൂര്‍ണമെന്റുകളില്‍ ഒന്നായ തായ്പേയ് ഓപണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. തായ്പേയിയിലെ ഹെപിംഗ് ബാസ്‌കറ്റ്ബോള്‍ ജിംനേഷ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജ്യത്ത് നിന്നുള്ള നിരവധി താരങ്ങള്‍ പങ്കെടുക്കുന്നു. എന്നാല്‍ അടുത്തിടെ സമാപിച്ച സിംഗപൂര്‍ ഓപണിലെ കിരീട ജേതാവും ഇന്‍ഡ്യയുടെ പ്രമുഖ വനിതാ താരവുമായ പി വി സിന്ധു മത്സരിക്കുന്നില്ല.
                  
PV Sindhu | സിംഗപൂരില്‍ കിരീടം നേടിയ പിവി സിന്ധു തായ്പേയ് ഓപണില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട്? അറിയാം

ഇതുവരെ മൂന്ന് കിരീടങ്ങള്‍ നേടിയ പിവി സിന്ധു ഈ വര്‍ഷം മികച്ച ഫോമിലാണ്. സയ്യിദ് മോദി ഇന്റര്‍നാഷണല്‍, സ്വിസ് ഓപണ്‍ എന്നിവയിലും 27 കാരിയായ താരം വിജയിച്ചു. സിംഗപൂര്‍ ഓപണിലെ കിരീട നേട്ടത്തോടെ ഈ ടൂര്ണമെന്റിലെയും സൂപര്‍ 500 പരമ്പരയിലെയും ആദ്യ വിജയം നേടാനും സിന്ധുവിനായി. എന്നിരുന്നാലും, മത്സരം ഒഴിവാക്കാന്‍ തീരുമാനിച്ചതിനാല്‍ തായ്പേയില്‍ ആ നേട്ടം ആവര്‍ത്തിക്കാന്‍ സിന്ധു ലക്ഷ്യമിടുന്നില്ല.

ഈ മാസം അവസാനം ആരംഭിക്കുന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിക്കുന്ന ബാഡ്മിന്റണ്‍ താരങ്ങളിലൊരാളാണ് പിവി സിന്ധു. കോമണ്‍വെല്‍ത് ഗെയിംസില്‍ രണ്ട് വെള്ളി നേടിയ താരത്തിന് ആദ്യമായി സ്വര്‍ണം നേടാനുള്ള മികച്ച അവസരമുണ്ട്. തായ്പേയ് ഓപണില്‍ പങ്കെടുക്കാതെ, ജൂലൈ 28 മുതല്‍ ബിര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത് ഗെയിംസ് തയ്യാറെടുപ്പിനായി ആ സമയം ചിലവഴിക്കാനുമാണ് സിന്ധു തീരുമാനിച്ചിട്ടുള്ളത്.

Keywords: News, Sports, Singapore-Open, Taipei-Open, Top-Headlines, World, Winner, PV Sindhu, Taipei Open 2022, Why Is PV Sindhu Not Playing At Taipei Open 2022?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia