city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Virat Kohli | ആദ്യ ഏകദിനത്തില്‍ ആരാധകര്‍ക്ക് നിരാശ; നാഭിയിലെ പരിക്കുമൂലം വിരാട് കോലി കളിച്ചേക്കില്ല

നോടിങ്ങാം: (www.kasargodvartha.com) ഇന്‍ഗ്ലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോലിയെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. നാഭിയിലെ പരിക്കുമൂലം കോലി കളിച്ചേക്കില്ലെന്നാണ് വിവരം. തിങ്കളാഴ്ച നോടിങ്ങാമില്‍നിന്ന് ലന്‍ഡനിലേക്ക് ഇന്‍ഡ്യന്‍ ടീം പോയ ബസില്‍ കോലി ഉണ്ടായിരുന്നില്ല. വൈദ്യപരിശോധനകള്‍ക്കായാണ് കോലി യാത്ര മാറ്റിവച്ചതെന്നാണ് വിവരം. 

കഴിഞ്ഞ 2 ട്വന്റി20 മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ കോലിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പരിക്കുമൂലമുള്ള താരത്തിന്റെ പിന്‍വാങ്ങല്‍. കോലിക്ക് വിശ്രമം അനുവദിക്കുമെന്നും 14, 17 തീയതികളില്‍ നടക്കുന്ന ഏകദിനങ്ങള്‍ക്കായി ടീമില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. 

Virat Kohli | ആദ്യ ഏകദിനത്തില്‍ ആരാധകര്‍ക്ക് നിരാശ; നാഭിയിലെ പരിക്കുമൂലം വിരാട് കോലി കളിച്ചേക്കില്ല


ഇന്‍ഗ്ലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെയാണ് കോലിക്ക് പരിക്കേറ്റതെന്നാണ് വിവരം. എന്നാല്‍ പരിക്ക് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

ട്വന്റി20യിലും ടെസ്റ്റിലും സമീപകാലത്തു മികവില്‍ പിന്നാക്കം പോയെങ്കിലും ഇന്‍ഗ്ലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ വിരാട് കോലി വലിയ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഏകദിനത്തിലെ താരത്തിന്റെ മികച്ച ബാറ്റിങ് കണക്കുകളായിരുന്നു പ്രതീക്ഷയ്ക്ക് കാരണം.

Keywords:  news,World,international,Sports,cricket, Virat Kohli likely to miss 1st ODI against England due to injury: Sources

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia