city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Viral Video | ടിവി റിപോര്‍ടറുടെ ഇയര്‍ഫോണ്‍ ലൈവിനിടെ കവര്‍ന്നു, അതും മോഷണത്തെ കുറിച്ച് റിപോര്‍ട് ചെയ്യുന്നതിനിടെ; രസകരമായ വീഡിയോ വൈറല്‍

സാന്റിയാഗോ: (www.kasargodvartha.com) മോഷണത്തെ കുറിച്ച് തത്സമയം റിപോര്‍ട് ചെയ്യുന്നതിനിടെ ടിവി റിപോര്‍ടറുടെ ഇയര്‍ഫോണ്‍ മോഷണം പോയി. മോഷ്ടിച്ചത് വെറെയാരുമല്ല, ഒരു തത്തയാണ്. ഇതിന്റെ വളരെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ചിലിയിലാണ് സംഭവം.

ചാനലിലെ ഒരു വാര്‍ത്ത പരിപാടിയില്‍ ചിലിയിലെ ചില പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന മോഷണങ്ങള്‍ സംബന്ധിച്ച് റിപോര്‍ട് ചെയ്യുന്നതിനിടെയാണ് റിപോര്‍ടര്‍ നികോളാസ് ക്രൂമിക്ക് വിചിത്രമായ അനുഭവം ഉണ്ടായത്. പെട്ടെന്നാണ് ഇദ്ദേഹത്തിന്റെ ചുമലില്‍ ഒരു തത്ത വന്നിരുന്നത്. അദ്ദേഹത്തിന് പെട്ടെന്ന് അത് ഒരു സര്‍പ്രൈസ് ആയിരുന്നു.

Viral Video | ടിവി റിപോര്‍ടറുടെ ഇയര്‍ഫോണ്‍ ലൈവിനിടെ കവര്‍ന്നു, അതും മോഷണത്തെ കുറിച്ച് റിപോര്‍ട് ചെയ്യുന്നതിനിടെ; രസകരമായ വീഡിയോ വൈറല്‍

എന്നാല്‍, നികോളസ് തത്സമയം സംസാരിക്കുന്നതിനിടെ അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കാതിലെ ഇയര്‍ പീസ് കൊത്തിയെടുത്ത് തത്ത പറന്നു. ടിവി ക്രൂ പക്ഷിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇയര്‍പീസ് തത്ത ഉപേക്ഷിച്ചു. ഇതിനകം വീഡിയോ ആഗോളതലത്തില്‍ തന്നെ വൈറലായി.

Keywords: News, World, Top-Headlines, Video, Humor, Viral-Video, channel reporter, Viral video: One steals reporter's earphone on live TV during broadcast on theft.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia