Planes Collide | ലാന്‍ഡിങിനിടെ 2 വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 പേര്‍ മരിച്ചു
വാഷിങ്ടണ്‍: (www.kasargodvartha.com) വടക്കന്‍ കാലിഫോര്‍ണിയയില്‍ ലാന്‍ഡിങിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അമേരികന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുന്‍പ് വാട്സണ്‍വില്‍ മുനിസിപല്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
അപകടസമയത്ത് ഇരട്ട എന്‍ജിന്‍ വിമാനമായ സെസ്ന 340 ല്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ട രണ്ടാമത്തെ വിമാനമായ സെസ്ന 152ല്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കാനുള്ള കണ്ട്രോള്‍ ടവര്‍ ഈ കൊച്ചു വിമാനത്താവളത്തിലില്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു.
Keywords: US, News, World, Top-Headlines, Accident, Death, US: Two planes collide in California during landing, 2 died.