ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവിമാനം വാടകയ്‌ക്കെടുത്തത് വിവാദമായി; യു.എസ് ആരോഗ്യസെക്രട്ടറി രാജിവെച്ചു
Sep 30, 2017, 10:31 IST
വാഷിംഗ്ടണ്‍: (www.kasargodvartha.com 30.09.2017) ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവിമാനം വാടകയ്‌ക്കെടുത്തത് വിവാദമായി. യു.എസ് ആരോഗ്യസെക്രട്ടറി രാജിവെച്ചു. യു.എസ് ആരോഗ്യസെക്രട്ടറി ടോം പ്രൈസാണ് രാജിവെച്ചത്. മെയ് മാസം മുതലാണ് ടോം പ്രൈസ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ വിമാനയാത്ര നടത്തിയത്. 26 തവണയാണ് ഇദ്ദേഹം സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്.
വിമാനയാത്രയ്ക്കായി നാലുലക്ഷം ഡോളര്‍ (2.61 കോടി രൂപ) ആണ് ചെലവായത്. ഇത്രയധികം തുക ചെലവിട്ടതില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ പ്രൈസ് ക്ഷമ പറഞ്ഞെങ്കിലും ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നതോടെ രാജി വെക്കുകയായിരുന്നു. രാജി ട്രംപ് സ്വീകരിച്ചു. ഡോണ്‍ ജെ. റൈറ്റിനെ താല്‍ക്കാലിക ആരോഗ്യ സെക്രട്ടറിയായി നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Top-Headlines, US health secretary Tom Price quits after plane scandal
Keywords: World, news, Top-Headlines, US health secretary Tom Price quits after plane scandal