തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യു.എസ് പൗരന്‍മാര്‍ പാകിസ്താനിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അമേരിക്ക
Dec 9, 2017, 12:50 IST
വാഷിങ്ടണ്‍:(www.kasargodvartha.com 09/12/2017) തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യു.എസ് പൗരന്‍മാര്‍ പാകിസ്താനിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അമ്മേരിക്ക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യു.എസ് പൗരന്‍മാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേശികളും സ്വദേശികളുമായ നിരവധി തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താനിലേക്ക് യാത്ര വേണ്ടെന്നാണ് യു.എസ് ഭരണകൂടം പറയുന്നത്.
പാകിസ്താനില്‍ വര്‍ഗീയ-തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ യു.എസിന്റെ മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. തീവ്രവാദികള്‍ നേരത്തെയും യു.എസ് നയതന്ത്ര പ്രതിനിധികളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച് ആക്രമണം നടത്താനും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതിനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, US, Pakistan, Attack, terror, kidnap, Warning, US government ordered citizens should avoid going to Pakistan,Top-Headlines,