city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണ്ടര്‍ 19 ലോകകപ്പ് ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍; സെമിയില്‍ പൊരുതേണ്ടത് പാക്കിസ്ഥാനോട്

ക്വീന്‍സ്ടൗണ്‍:(www.kasargodvartha.com 26.01.2018) അണ്ടര്‍ 19 ലോകകപ്പ് ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ യോഗ്യത നേടി. നേരത്തെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ പാകിസ്താനോടാണ് സെമിയില്‍ ഇന്ത്യ പൊരുതുക.

ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 266 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 134 റണ്‌സ് നേടി ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ട അവസ്ഥയാണുണ്ടായത്. കമലേഷ് നാഗര്‍കോട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ് നിരയുടെ മുന്നില്‍ എതിരാളികള്‍ തകര്‍ന്നടിയുകയായിരുന്നു. 42.1 ഓവറില് എല്ലാ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരും പുറത്തായി. 7.1 ഓവറില് 18 റണ്‌സ് മാത്രം വഴങ്ങിയ നാഗര്‍കോട്ടി മൂന്നു വിക്കറ്റും സ്വന്തമാക്കി. ശിവം മാവിയും അഭിഷേക് ശര്‍മ്മയും രണ്ടു വീതവും അനുകുല് റോയ് ഒന്നും വിക്കറ്റ് നേടി.

അണ്ടര്‍ 19 ലോകകപ്പ് ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍; സെമിയില്‍ പൊരുതേണ്ടത് പാക്കിസ്ഥാനോട്


നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 86 റണ്ണെടുത്ത ഷുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവിലാണ് 265 റണ്‌സ് നേടിയത്. അഭിഷേക് ശര്‍മ്മ 50 ഉം ക്യാപ്റ്റന്‍ പാര്‍ത്ഥീവ് പങ്കജ് ഷാ 40 ഉം റണ്ണെടുത്ത് ഗില്ലിന് പിന്തുണ നല്കിയെങ്കിലും 49.1 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Cricket, India, Winner, Top-Headlines,Under-19 World Cup: India Thrash Bangladesh By 131 Runs To Set Up Semis Clash With Pakistan
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia