city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Twitter Down | ലോകമെമ്പാടും ട്വിറ്റര്‍ സേവനം മുടങ്ങി; ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് 'റേറ്റ് പരിധി കവിഞ്ഞു' എന്ന സന്ദേശം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായതായി വ്യാപക പരാതി. ശനിയാഴ്ച വൈകുന്നേരം ഉപയോക്താക്കള്‍ക്ക് 'റേറ്റ് പരിധി കവിഞ്ഞു' എന്ന സന്ദേശമാണ് കാണാനായത്. ചില ഉപയോക്താക്കള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടു. ട്വീറ്റ് ചെയ്യുന്നതിനോ മറ്റ് അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതിനോ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
    
Twitter Down | ലോകമെമ്പാടും ട്വിറ്റര്‍ സേവനം മുടങ്ങി; ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് 'റേറ്റ് പരിധി കവിഞ്ഞു' എന്ന സന്ദേശം

ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്സൈറ്റ് അനുസരിച്ച്, ട്വിറ്ററിലെ പ്രശ്നങ്ങളുടെ ഏകദേശം 4,000 പരാതികള്‍ ഇതുവരെ പങ്കുവച്ചിട്ടുണ്ട്. 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിയെ കുറിച്ച് അന്വേഷിച്ച് 'റേറ്റ് ലിമിറ്റ്' എന്ന സന്ദേശം വരുന്നതായി ചില ഉപയോക്താക്കള്‍ പരാതിയില്‍ എഴുതിയിട്ടുണ്ട്.

ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ മാര്‍ച്ച് ആറിന്, ലിങ്ക് പ്രവര്‍ത്തിക്കുന്നത് തടസപ്പെട്ടതിനാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു. ചില ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല, ചിലര്‍ക്ക് ചിത്രം ലോഡ് ചെയ്യുന്നുണ്ടായിരുന്നില്ല. ഫെബ്രുവരിയിലും, ട്വിറ്ററിന്റെ സേവനം മണിക്കൂറുകളോളം നിലച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള സന്ദേശങ്ങള്‍ വായിക്കാനോ പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യാനോ അന്ന് കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16-നും സമാനമായ പ്രശ്നം നേരിട്ടിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിയോടെ ട്വിറ്റര്‍ നിശ്ചലമായി. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതില്‍ പ്രശ്നമുണ്ടായി.

Keywords: World, World News, Twitter, Social Media, Social Media News, Twitter Post, Trending News, Latest News, Twitter News, Twitter Account, Elon Musk, Twitter ‘Rate Limit Exceeded’, Internet, Malayalam News, Twitter Users Hit by 'Rate Limit Exceeded' Globally Preventing Thousands From Posting. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia