ടോക്യോ ഒളിപിംക്‌സിൽ രണ്ടാം മെഡലുറപ്പിച്ച് ഇൻഡ്യ; ബോക്‌സിംഗില്‍ ചൈനീസ് താരത്തെ തോൽപിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍
Jul 30, 2021, 10:00 IST
ടോക്യോ: (www.kasargodvartha.com 30.07.2021) ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇൻഡ്യ. വനിതകളുടെ 69 കിലോ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23 കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്.
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇൻഡ്യയുടെ മൂന്നാമത്തെ മെഡലാണിത്.
അതേസമയം ഷൂടിംഗിൽ ഇൻഡ്യയ്ക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായത് വലിയ നിരാശയായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം 3000 മീറ്റർ സ്റ്റീപിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെകോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെകോർഡാണ് മറികടന്നത്. പക്ഷെ ഏഴാമതാണ് അവിനാഷിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്.
Keywords: News, Olympics-Games-2021, Sports, World, Tokyo Olympics, Lovlina, Guarantees India a Medal, Tokyo Olympics: Lovlina Guarantees India a Medal, Deepika in QFs.
< !- START disable copy paste -->