ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ ഭൂചലനം; മൂന്ന് മരണം, 24 പേര്‍ക്ക് പരിക്ക്
Jan 15, 2021, 08:44 IST
ജക്കാര്‍ത്ത: (www.kasargodvartha.com 15.01.2021) ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. മജെനെ നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഒരു ഹോടെലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫിസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി വീടുകളില്‍നിന്ന് പുറത്തിറങ്ങിയോടി.
Keywords: News, World, Injured, Death, Top-Headlines, Earth Quakes, Three dead, 24 injured after strong quake in Indonesia's Sulawesi