city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തന്റെ വിരമിക്കല്‍ പലരെയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിന്‍

ബുവാനസ് ഐറിസ്: (www.kasargodvartha.com 30.03.2019) തന്റെ വിരമിക്കല്‍ പലരെയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ ഗോണ്‍സാലോ ഹിഗൈ്വന്‍. നേടിയ ഗോളുകളിലൂടെ ആയിരിക്കില്ല, നഷ്ടപ്പെടുത്തിയ ഗോളുകളിലൂടെ ആയിരിക്കും തന്നെ ആളുകള്‍ ഓര്‍മിക്കുകയെന്നും താരം വികാരധീരനായി പറഞ്ഞു. ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിരമിക്കലിന് പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹിഗ്വയിന്‍ ഇക്കാര്യം പറഞ്ഞത്. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും 2014 ലോകകപ്പ് ഫൈനലിലും ഗോള്‍ അവസരം നഷ്ടപ്പെടുത്തി ടീമിന്റെ തോല്‍വിക്ക് കാരണക്കാരനായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ടീമില്‍ താരത്തിന് മാനസീക പ്രയാസം നേരിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. 'നിങ്ങള്‍ ആരെയെങ്കിലും കഠിനമായി വിമര്‍ശിക്കുന്നെങ്കില്‍ അത് എല്ലാവരെയും വേദനിപ്പിക്കും. തന്റെ കുടുംബം എന്തുമാത്രം സഹിച്ചു എന്ന് കണ്ടതാണ്. എന്നിട്ടും താന്‍ തന്റെ എല്ലാം ദേശീയ ടീമിനുവേണ്ടി നല്‍കി. നമ്മുടെ ദേശീയ ടീം ലക്ഷ്യം നേടിയിട്ടില്ല. എന്നാല്‍ ആളുകള്‍ പരാജയങ്ങളെ സംബന്ധിച്ച് വളരെ കഠിനമായാണ് സംസാരിക്കുന്നതെന്നും ഹിഗ്വയിന്‍ പറഞ്ഞു. ടീമില്‍ ഉണ്ടാകുമോ എന്ന് ആലോചിച്ച് ഇനി നിങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടതില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാരധീരനായാണ് ഹിഗ്വയിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 10 വര്‍ഷമായി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്ന ഹിഗ്വയിന് 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 2010, 2014, 2018 ലോകകപ്പുകളില്‍ കളിച്ചു. റഷ്യന്‍ ലോകകപ്പില്‍ നൈജീരിയയ്‌ക്കെതിരായ മത്സരത്തിനുശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. 2009 ലാണ് ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കുവേണ്ടി ലോണ്‍ വ്യവസ്ഥയിലാണ് നിലവില്‍ കളിക്കുന്നത്. റയല്‍ മാഡ്രിഡ്, നാപോളി, യുവന്റസ്, എസി മിലാന്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

തന്റെ വിരമിക്കല്‍ പലരെയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിന്‍


Keywords:  World, news, Sports, Football, The Three Times Gonzalo Higuain Missed Big Chances In Major Finals To Cost Argentina

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia