ഇന്തോനേഷ്യയില്‍ ജയിലിന് തീപിടിച്ച് അപകടം; 41 പേര്‍ വെന്തുമരിച്ചതായി റിപോര്‍ട്
ജകാര്‍ത: (www.kasargodvartha.com 08.09.2021) ഇന്തോനേഷ്യയില്‍ ജയിലില്‍ വന്‍ തീപിടിത്തം. ടാന്‍ഗെറംഗിലെ ജയിലില്‍ തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചതായി റിപോര്‍ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്. സംഭവത്തില്‍ ഔദ്യോഗിക വക്താവ് അന്വേഷണം പ്രഖ്യാപിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവരെ പാര്‍പിച്ചിരുന്ന സി ബ്ലോകിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ ജയിലില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിയിച്ച ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയില്ല.
ഇവിടെ 122 തടവുകാരെ പാര്‍പിക്കാനുള്ള സൗകര്യമുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 71 പേര്‍ക്ക് പരിക്കേറ്റിട്ടിണ്ടെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക ചാനല്‍ റിപോര്‍ട് ചെയ്യുന്നു.
ടാന്‍ഗെറംഗിലെ ജയിലിന് 600 തടവുകാരെ ഉള്‍കൊള്ളാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ ഇവിടെ 2000 ല്‍ അധികം തടവുകാരെ പാര്‍പിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപോര്‍ടുകള്‍.
Keywords: News, World, Death, Fire, Top-Headlines, Jail, Tangerang: At least 41 dead after fire breaks out in Indonesian jail