city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഫ്ഗാനിസ്ഥാൻ ഇനി 'ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍'; പേര് മാറ്റിയതായി താലിബാൻ വക്താവ്

കാബൂള്‍: (www.kasargodvartha.com 16.08.2021) അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം 'ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍' എന്ന് പേര് മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.

അതേസമയം ജനങ്ങൾ അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരം കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിതേടുകയാണെന്നാണ് റിപോർട്. വിവിധ അന്താരാഷ്ട്ര മാധ്യമ റിപോര്‍ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ ആയിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്.

എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനിടയിൽ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

അഫ്ഗാനിസ്ഥാൻ ഇനി 'ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍'; പേര് മാറ്റിയതായി താലിബാൻ വക്താവ്

വാര്‍ത്ത ഏജന്‍സി റിപോര്‍ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാൽ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാൻ അടച്ചിരിക്കുകയാണ്.

കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമയമാറ്റം നടത്തി. ന്യൂഡെൽഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords:  News, World, Top-Headlines, Taliban, Afghanistan, Islamic Emirate of Afghanistan, Taliban, Taliban change Afghanistan name to Islamic Emirate of Afghanistan.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia