city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം; 10 മരണം

മൈദുഗുരി: (www.kasargodvartha.com 17.07.2017) ആരാധനാലയത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 10 മരണം. തിങ്കളാഴ്ച രാവിലെ നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയില്‍ മുസ്ലിം ആരാധനാലയത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് പത്തു പേര്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനകള്‍ക്ക് എത്തിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

വനിത ചാവേറാണ് ആരാധാനാലയത്തില്‍ ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തുണ്ടായ ആക്രമണങ്ങളില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ബോക്കോഹറാം ഭീകരരാണു ആക്രമണങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം; 10 മരണം

Keywords:  World, news, Top-Headlines, Attack, Religion, Masjid, Suicide Bomber Kills 10 in Northeast Nigeria's Maiduguri: Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia