city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: (www.kasargodvartha.com 29.06.2019) ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള ജാസ്മിന്‍, ജെയ്ഡ എന്ന ഇരട്ടക്കുട്ടികളെയാണ് മാതാവ് ടെനിയ കാംമ്പല്‍(24) കൊലപ്പെടുത്തിയത്. ജൂണ്‍ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മോണ്ടക് പാര്‍ക്കിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനിവാനിലായിരുന്നു കുട്ടികളെ അനക്കമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്.

മാതാവിനെ വിളിച്ച് ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് സംഭവദിവസം ടെനിയ കരഞ്ഞു പറഞ്ഞിരുന്നു. കുട്ടികളോടൊപ്പം കാറിലാണ് ഇരിക്കുന്നതെന്നും ഇവര്‍ അറിച്ചു. മാതാവ് ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മിനിവാനിന്റെ സീറ്റില്‍ കുട്ടികള്‍ നിശ്ചലമായി കിടക്കുന്നത് കണ്ടത്. കുട്ടികളെ ഉടനെ പ്രഥമ ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ടെനിയയുടെ അരികില്‍ എത്തിയ പോലീസിനോട് തനിക്ക് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. ഇരട്ടക്കൊലപാതകം ചുമത്തി ഇവരെ ജയിലിലടച്ചു. ടെനിയയ്ക്ക് നാലു വയസുള്ള മകന്‍ കൂടിയുണ്ട്. ഈ കുട്ടിയുടെ ചുമതല പിതാവിനെ ഏല്‍പ്പിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതിനു പിന്നിലുള്ളകാരണം പോലീസ് അന്വേഷിക്കുകയാണ്.

ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Top-Headlines, Murder, suicide, Police, arrest, Killed, Death, Suicidal Mom Charged With Killing Her 2-Year-Old Twins

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia