അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യു എസ് ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി മരിച്ചു
Sep 24, 2017, 10:05 IST
ന്യൂയോര്‍ക്ക്: (www.kasargodvartha.com 24.09.2017) അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യു എസ് ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി (68) മരിച്ചു. 2011 ല്‍ നോ ടൈം ഫോര്‍ ഡ്രീമിംഗ് എന്ന ആല്‍ബത്തിലൂടെയാണ് ചാള്‍സ് ബ്രാഡ്‌ലി അറിയപ്പെടുന്ന ഗായകരിലേക്കെത്തിയത്. 62-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയത്.
ന്യൂയോര്‍ക്ക് നഗരത്തിലെ തെരുവുകളിലാണ് ചാള്‍സ് ബ്രാഡ്‌ലി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഇതിനു ശേഷമാണ് ചാള്‍സ് ഗായകരുടെ നിരയില്‍ ഇടംപിടിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം അദ്ദേഹം നടത്തേണ്ടിയിരുന്ന ടൂര്‍ പരിപാടികള്‍ റദ്ദു ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Death, World, Soul singer Charles Bradley dies aged 68
Keywords: News, Top-Headlines, Death, World, Soul singer Charles Bradley dies aged 68