അണക്കെട്ട് തകര്‍ന്നു; പെരുവെള്ളത്തില്‍ 200 പേര്‍ ഒഴുകിപ്പോയി
Jan 26, 2019, 20:36 IST
ബ്രുമാഡിന്‍ഹോ: (www.kasargodvartha.com 26.01.2019) അണക്കെട്ട് തകര്‍ന്ന് പെരുവെള്ളത്തില്‍ 200 പേര്‍ ഒഴുകിപ്പോയി. ബ്രസീലിലാണ് സംഭവം. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള ഒരു സ്വകാര്യ കമ്പനിയുടെ അണക്കെട്ടാണ് തകര്‍ന്നത്. അണക്കെട്ട് തകര്‍ന്ന വിവരറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണം സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളപ്പാച്ചിലില്‍ വീടുകളും വാഹനങ്ങളും ഒഴുകിപോയി. ഇതുവരെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അണക്കെട്ട് പൊട്ടി ഇരമ്പിയെത്തിയ വെള്ളത്തിനൊപ്പം ഖനന കമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു. മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഒലിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്തും താമസിക്കുന്ന സ്ഥലത്തും ഒഴുകിയെത്തി. മാരിയാനോയിലെ തകര്‍ന്ന അണക്കെട്ടിന്റെ ഉടമസ്ഥര്‍ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് ബ്രുമാഡിന്‍ഹോയിലേതെന്നാണ് റിപ്പോര്‍ട്ട്. ആറ് ഹെലികോപ്റ്ററുകളും അമ്പതോളം അഗ്‌നിശമന സേനാംഗങ്ങളും ഇപ്പോള്‍ അപകടസ്ഥലത്ത് തിരിച്ചില്‍ നടത്തുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Brazil dam collapse, World, News, Top-Headlines, Obituary, Search on for up to 200 missing after Brazil dam collapse