കോവിഡിനെ തടയാന്‍ ച്യൂയ്ങ്ഗം; അനുമതി കാത്ത് ഗവേഷകര്‍
വാഷിങ്ടണ്‍: (www.kasargodvartha.com 07.12.2021) കോവിഡ് വ്യാപനത്തെ തടയാന്‍ കഴിയുന്ന ച്യൂയിങ്ഗം യുഎസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തതായി റിപോര്‍ട്. കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെ തടയുന്ന സസ്യനിര്‍മിത പ്രോടീനുകള്‍ ഉള്‍പെടുത്തിയാണ് ച്യൂയിങ്ഗം വികസിപ്പിച്ചതെന്ന് പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയിലെ ഹെന്റി ഡാനിയേല്‍ വ്യക്തമാക്കുന്നു. മോളികുലാര്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
കോവിഡ് വൈറസ് പകരുന്നതില്‍ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് പ്രധാന പങ്കാണ് ഉള്ളത്. ച്യൂയിങ്ഗം കഴിക്കുമ്പോള്‍ വൈറസിനെ ഉമിനീരില്‍ വച്ച് നിര്‍വീര്യമാക്കുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് രംഗത്തെ ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മരുന്നായിരിക്കും ഇതെന്നും ഗവേഷകര്‍ പറയുന്നു.
ച്യൂയിങ്ഗം കഴിക്കുന്നതിലൂടെ ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുളള സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ച്യൂയിങ്ഗത്തിന് സാധിക്കും. രോഗികളെ പരിചരിക്കുവന്നവരെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാനും ച്യൂയിങ്ഗം ഉപയോഗിക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ച്യൂയിങ്ഗം ഉപയോഗിച്ചുകൊണ്ടുളള പരീക്ഷണം കോവിഡ് രോഗികളില്‍ നടത്താനുളള അനുമതിക്കായി ഗവേഷകര്‍ കാത്തിരിക്കുകയാണ്.
Keywords: Washington, News, World, Top-Headlines, COVID-19, Scientists, Chewing gum, Scientists developing chewing gum that could cut COVID-19 transmission