Saudi Insurance | ആദ്യമായി വിദേശ ഇന്‍ഷുറന്‍സ് കംപനിക്ക് അനുമതി നല്‍കി സഊദി അറേബ്യ
റിയാദ്: (www.kasargodvartha.com) ആദ്യമായി വിദേശ ഇന്‍ഷുറന്‍സ് കംപനിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സഊദി അറേബ്യ. അമേരികന്‍ കംപനിയായ സിഗ്‌ന വേള്‍ഡ് വൈഡ് ഇന്‍ഷുറന്‍സ് കംപനിക്കാണ് സഊദി സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിയത്. രാജ്യത്തിന്റെ 'വിഷന്‍ 2030' ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് രാജ്യത്തെ മത്സരക്ഷമത, കൈമാറ്റം, എക്‌സ്‌ചേഞ്ച് അനുഭവങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുക എന്നത് സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നു. നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഈ നടപടി സഹായിക്കുന്നു. ഇത് ഇന്‍ഷുറന്‍സ് മേഖലയുടെ സുസ്ഥിരതയും വളര്‍ചയും വര്‍ധിപ്പിക്കുന്നു.
നിക്ഷേപക വിഭാഗങ്ങളെയും മൂല്യവര്‍ധിത കംപനികളെയും വൈവിധ്യവത്കരിക്കുന്നു. കൂടാതെ റെഗുലേറ്ററി, സൂപര്‍വൈസറി ആവശ്യകതകള്‍ പാലിക്കുന്നതിലൂടെ ഈ കംപനികളുടെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന തരത്തില്‍ മേഖലയില്‍ അതുല്യമായ ബിസിനസ് മോഡലുകള്‍ നല്‍കുന്നു.
Keywords: Riyadh, News, World, Top-Headlines, health, Saudi Arabia issues license for first foreign insurance company branch.