city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനങ്ങൾ തെരുവിൽ; പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായി; സൈനിക വാഹനങ്ങൾ കത്തിച്ചു; പലയിടത്തും കർഫ്യൂ

കൊളംബോ: (www.kasargodvartha.com 01.04.2022) ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. മാധ്യമപ്രവർത്തകർ ഉൾപെടെ 10 പേർക്ക് പരിക്കേറ്റു. തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെലുകളും ജലപീരങ്കികളും പ്രയോഗിച്ചു.
            
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനങ്ങൾ തെരുവിൽ; പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായി; സൈനിക വാഹനങ്ങൾ കത്തിച്ചു; പലയിടത്തും കർഫ്യൂ

പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ആറ് പേരെ കൊളംബോ നാഷനൽ ആശുപത്രിയിലും മറ്റ് നാല് രോഗികളെ കലുബോവില്ലയിലെ കൊളംബോ സൗത് ടീചിംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം പുരുഷന്മാരാണെന്നും ഇവരിൽ പലരും മാധ്യമപ്രവർത്തകരാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

എന്തുകൊണ്ടാണ് ആളുകൾ ശ്രീലങ്കയിൽ പ്രതിഷേധിക്കുന്നത്?

ശ്രീലങ്കയിൽ വിദേശനാണ്യം ലഭിക്കാത്തതിനാൽ ഇന്ധനം ഉൾപെടെയുള്ള അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടിട്ടുണ്ട്. എൽപിജി ക്ഷാമവും ഉണ്ടായി, ദിവസവും 13 മണിക്കൂർ വൈദ്യുതിയും മുടങ്ങുന്നു. ഇതിൽ രാജപക്‌സെ സർകാരിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. സർകാരിന്റെ കെടുകാര്യസ്ഥത മൂലം വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു.
സൈനിക ബസും ജീപും കത്തിച്ചു

ശ്രീലങ്കൻ സൈന്യത്തിന്റെ ബസും ജീപും പ്രതിഷേധക്കാർ കത്തിച്ചു. ഈ സാഹചര്യത്തിൽ കൊളംബോയിലെ പലയിടങ്ങളിലും പൊലീസ് കർഫ്യൂ ഏർപെടുത്തിയിട്ടുണ്ട്. കൊളംബോ നോർത്, കൊളംബോ സൗത്, കൊളംബോ സെൻട്രൽ, നുഗെഗോഡ പൊലീസ് ഡിവിഷനുകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർഫ്യൂ ഏർപെടുത്തിയതായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് പറഞ്ഞു.

Keywords: News, World, Top-Headlines, Protest, President, People, Controversy, Fire, Injured, Attack, Police, Sri Lanka, Protests Near Sri Lanka President's Home Turn Violent.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia