ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം; കേരളത്തിന്റെ മതനിരപേക്ഷ മനസ് പ്രളയത്തെ നേരിടാന്‍ തയ്യാറായിരുന്നു, ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മാണം, പ്രസംഗത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വാനോളം പ്രകീര്‍ത്തനം, വീഡിയോ
May 13, 2019, 15:50 IST
ജനീവ:(www.kasargodvartha.com 13/05/2019) ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചു. മഹാപ്രളയത്തെ കേരളത്തലെ ജനത നേരിട്ടതിനെ കുറിച്ച് വാചാലനായി ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളത്തിന്റെ മതനിരപേക്ഷ മനസ് പ്രളയത്തെ നേരിടാന്‍ തയ്യാറായിരുന്നുവെന്നും പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങി. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി സംസ്ഥാനം നടപ്പാക്കി വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം മുഖ്യമന്ത്രി സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. നവകേരള നിര്‍മാണത്തിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സും ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ അതിഥിയാണ്.

ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു, വീഡിയോ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, news, World, Pinarayi-Vijayan, Janeeva, Chief minister,Pinarayi-vijayan-speech-in-janeeva