city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ നവാസ് ഷരീഫ് ഔട്ട്; പകരക്കാരനായി സഹോദരനെത്തുമെന്ന് റിപോര്‍ട്ട്

ഇസ്ലാമാബാദ്: (www.kasargodvartha.com 24.07.2017) പാനമ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷരീഫിനു പകരം സഹോദരന്‍ ഷെഹബാസിനു നറുക്ക് വീഴുമെന്ന് റിപോര്‍ട്ട്. നവാസിന്റെ ഇളയ സഹോദരനാണ് ഷെഹബാസ്. പാനമ കേസില്‍ പാക് സുപ്രീം കോടതിയില്‍ കഴിഞ്ഞദിവസം വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിധി പ്രസ്താവന എപ്പോഴാണ് ഉണ്ടാവുകയെന്ന് തീരുമാനിച്ചിട്ടില്ല.

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നവാസ് ശരീഫിന് രാജിവയ്ക്കേണ്ടിവരും. നവാസ് ഷരീഫിനു പുറമെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പാനമ കേസില്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് കോടതി വാദം കേട്ടത്.

അതേസമയം ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് അസംബ്ലിയില്‍ അംഗമല്ല. പ്രധാനമന്ത്രി പദത്തിലേറാന്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നേക്കും. ഇടക്കാല തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനായിരിക്കും ചുമതല.

കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ നവാസ് ഷരീഫ് ഔട്ട്; പകരക്കാരനായി സഹോദരനെത്തുമെന്ന് റിപോര്‍ട്ട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Top-Headlines, World, Panama Papers probe: Nawaz Sharif's brother to replace him if he is disqualified, say reports

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia