ഫലസ്തീനിലെ ഇസ്രയേല്‍ വ്യോമാക്രമണം; മരണസംഖ്യ 21 ആയി, നിരവധി പേര്‍ക്ക് പരിക്ക്
ജറൂസലം: (www.kasargodvartha.com 11.05.2021) ഫലസ്തീനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പിന് പിന്നാലെയാണ് വ്യോമാക്രമണവും. ആക്രമണത്തില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു. ആക്രമണത്തില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിനെ തുടര്‍ന്ന് ഗസ്സയിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഞങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും സൈനിക വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: News, World, Top-Headlines, Attack, Killed, Injured, Palestinians Say 20 People Were Killed In Israeli Airstrikes In The Gaza Strip