city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി; ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക് ചാര സുന്ദരികളെത്തുന്നു; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ അപകടം

ഇസ്ലാമാബാദ്: (www.kasargodvartha.com 17.12.2017) രാജ്യം സുരക്ഷയ്ക്ക് അതീവ ഭീഷണിയായി ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക് ചാര സുന്ദരികളെത്തി. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരെയാണ് ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇത് ഇന്ത്യ പരാജപ്പെടുത്തി. ഹണി ട്രാപ്പില്‍ പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ നടത്തിയ ശ്രമമാണ് ഇന്ത്യയുടെ സമയോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെടുത്തിയത്.

രാജ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി; ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക് ചാര സുന്ദരികളെത്തുന്നു; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ അപകടം

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹണി ട്രാപ്പ് ഓപ്പറേഷന്‍ തകര്‍ത്തത്. ലക്ഷ്യമിട്ട ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേയ്ക്ക് വിളിച്ചു വരുത്തിയതായാണ് സൂചന. ഇവര്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ സമീപിച്ച ഉടനെ ചതി മണത്ത ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ഇന്ത്യയിലേയ്ക്ക് വിളിപ്പിച്ചു.

ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്. പാക്കിസ്ഥാനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നേരത്തേയും കെണിയില്‍ പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്. ഐഎസ്‌ഐയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വികസന പരിപാടികളെ കുറിച്ചുളള വിവരം കൈമാറിയ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. യുവാവായ ഒരു ചാരനെ ഉപയോഗിച്ച് പ്രണയം നടിച്ചായിരുന്നു ഐഎസ്‌ഐ അന്ന് പദ്ധതി തയ്യാറാക്കിയത്.

സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ തയ്യാറാക്കി ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നത്. സംഭവത്തില്‍ എന്ത് നടപടി എടുക്കണമെന്ന് ഇന്ത്യ തീരുമാനിക്കും. മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

Keywords:  news, National, World, India, Women, Pakistan's ISI trying to honey-trap, lure future Indian Army, Navy, IAF officers to work as agents

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia