city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: (www.kasargodvartha.com 24.07.2017) ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 56 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനുമായ ഷഹബാസ് ശരീഫിന്റെ ഔദ്യോഗിക ഓഫീസും വസതിയും സ്ഥിതി ചെയ്യുന്നതിന് സമീപമാണ് ചാവേറാക്രമണം ഉണ്ടായത്. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന അറഫ കരീം ടവറിന് പുറത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ഇതില്‍ ഒരു സബ് ഇന്‍സ്‌പെക്ടറും ഒരു എഎസ്‌ഐയും ആറ് പോലീസുകാരും ഉള്‍പ്പെടുന്നതായി പഞ്ചാബ് സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു

സുരക്ഷാ ചുമതല വഹിക്കുന്ന പോലീസുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ലാഹോര്‍ പോലീസ് ചീഫ് ക്യാപ്റ്റന്‍ അമിന്‍ വെയ്ന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചാവേര്‍ സ്‌ഫോടനം നടന്ന സമയത്ത് മുഖ്യമന്ത്രി ഷഹബാസ് ശരീഫ് ഔദ്യോഗിക ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, news, Attack, Death, Top-Headlines, Pakistan: Suicide bombing in Lahore kills 26, wounds 54

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia