ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും വിധം സമുദ്രത്തിലെ ഓക്സിജന്റെ അളവ് കുറയുകയാണെന്ന് കണ്ടെത്തല്‍
May 7, 2017, 17:29 IST
വാഷിങ്ടണ്‍: (www.kasargodvartha.com 07.05.2017) ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും വിധം സമുദ്രത്തിലെ ഓക്സിജന്റെ അളവ് കുറയുകയാണെന്ന് കണ്ടെത്തല്‍. ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍.
കഴിഞ്ഞ 20 വര്‍ഷമായി സമുദ്രത്തിലെ താപനില ഉയര്‍ന്നു വരുകയാണെന്നും ഇതിന്റെ ഭാഗമായി ഓക്സിജന്‍ നിരക്ക് ആനുപാതികമായി കുറയുകയുമാണ് ചെയ്യുന്നതെന്നുമാണ് റിപോര്‍ട്ട്. താപനില ഉയരുന്നതിനനുസരിച്ച് ഓക്സിജന്‍ പിടിച്ചുവെക്കാനുള്ള ജലത്തിന്റെ ശേഷി നഷ്ടപ്പെടുന്നുവെന്നും കുറച്ചു കാലങ്ങളായി താപനില കൂടുന്നതിനേക്കാള്‍ വേഗത്തിലാണ് ഓക്സിജന്റെ അളവു കുറയുന്നതെന്നും പഠനത്തില്‍ വ്യക്തമായി.
സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുകയാണെന്നും മത്സ്യസമ്പത്തിന്റെ നശീകരണത്തിലേക്ക് ഇത് നയിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. പ്രവചിക്കപ്പെട്ടതിനെക്കാള്‍ രണ്ടും മൂന്നും മടങ്ങു വേഗത്തിലാണ് ഓക്സിജന്‍ നഷ്ടം സംഭവിക്കുന്നതെന്ന് പഠനം നടത്തിയ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ടക്ക ഇറ്റോ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Washington, Fish, Ocean, Temperature, Oxygen, Food chain, Study, Report, Water, Capacity, Destruction, Associate Professor.