city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മയക്കുമരുന്ന് കടത്തുകാരാണോയെന്ന് സംശയം; ഗുഹയില്‍ നിന്ന് 40 ല്‍ അധികം തലയോട്ടികളും ഒരു ഡസനോളം അസ്ഥികളും ഗര്‍ഭപിണ്ഡങ്ങളും കണ്ടെത്തി; ഞെട്ടിത്തരിച്ച് പോലീസ്


മെക്‌സിക്കോ: (www.kasargodvartha.com 28.10.2019) പോലീസുകാരെ ഞെട്ടിച്ച് കൊണ്ട് റെയ്ഡില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയത് 40 തിലധികം തലയോട്ടികളും ഒരു ഡസനോളം അസ്ഥികളും ഗര്‍ഭപിണ്ഡങ്ങളും. മയക്കുമരുന്ന് കടത്തുകാരുടേതെന്ന് സംശയിക്കുന്ന സംഭവം കണ്ടെടുത്തത് മെക്‌സിക്കോ സിറ്റിയില്‍.

മയക്കുമരുന്ന് കടത്തുകാരാണോയെന്ന് സംശയം; ഗുഹയില്‍ നിന്ന് 40 ല്‍ അധികം തലയോട്ടികളും ഒരു ഡസനോളം അസ്ഥികളും ഗര്‍ഭപിണ്ഡങ്ങളും കണ്ടെത്തി; ഞെട്ടിത്തരിച്ച് പോലീസ്

മയക്കുമരുന്ന് മാഫിയകാരാണെന്ന സംശയത്തില്‍ പേരില്‍ 31 പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവരില്‍ 27 പേരെ വിട്ടയക്കാന്‍ ജഡ്ജി ഉത്തരവിട്ടതായി അധികൃതര്‍ പറയുന്നു.

സ്ഥലത്ത് കത്തി, 40 താടിയെല്ലുകള്‍, ഗര്‍ഭപിണ്ഡം, 30 ഓളം കൈ കാലുകളുടെ എല്ലുകള്‍ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗര്‍ഭപിണ്ഡം മനുഷ്യരുടേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വക്താവ് പറഞ്ഞു. അതേ സമയം തലയോട്ടികളെക്കുറിച്ചുള്ള അന്വേഷണവും നടക്കുകയാണ്.

മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ട ഒരു ചിത്രത്തില്‍ അള്‍ത്താരയ്ക്ക് ചുറ്റും തലയോട്ടി കൂട്ടമായി വച്ചിരിക്കുന്നത് കാണാം. അതിന് പിന്നില്‍ ഒരു കുരിശും കൊമ്പുള്ള തടികൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ബലിപീഠത്തിന്റെ വലതുവശത്ത് ചിഹ്നങ്ങള്‍ നിറഞ്ഞ ഒരു മതിലും കാണാം.

അനധികൃത വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇപ്പോള്‍ തലയോട്ടികള്‍ കണ്ടെത്തിയ ടെപിറ്റോ. അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരെ മോചിപ്പിച്ചത് സര്‍ക്കാരിന് കിട്ടിയ ഒരു തിരിച്ചടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  World, news, Police, Deadbody, Wall, Skull, Mexico, Arrested, Court, Judge, Human, Embryo, Attorney General, Over 40 Skulls Found at Altar in Den < !- START disable copy paste --> 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia