ദക്ഷിണാഫ്രികയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 340 പേർ മരിച്ചു; വരും ദിവസങ്ങളിലും ചുഴലിക്കാറ്റിനൊപ്പം മഴ തുടരുമെന്ന് പ്രവചനം; ആശങ്കയിൽ നാട്
Apr 15, 2022, 11:17 IST
ജോഹനാസ്ബർഗ്: (www.kasargodvartha.com 15.04.2022) കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദക്ഷിണാഫ്രികയിലെ ഡർബൻ നഗരത്തിലും കിഴക്കൻ ക്വാസുലു-നടാൽ പ്രവിശ്യയിലുമായി 340 പേർ മരിച്ചു. വരും ദിവസങ്ങളിലും ചുഴലിക്കാറ്റിനൊപ്പം മഴ തുടരുമെന്നാണ് പ്രവചനം. നിരവധി കുടുംബങ്ങളെ കാണാതായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തുടർചയായി പെയ്യുന്ന മഴയിൽ വീടുകൾ തകരുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പ്രധാനപ്പെട്ട റോഡുകൾ ഒലിച്ചുപോവുകയും ചെയ്തു.
വെള്ളപ്പൊക്കത്തിൽ 120 സ്‌കൂളുകളെങ്കിലും വെള്ളത്തിനടിയിലായി. 26 മില്യൻ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പ്രവിശ്യയിലെ സ്‌കൂളുകൾ അധികൃതർ താൽക്കാലികമായി അടച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള 18 വിദ്യാർഥികളും ഒരു അധ്യാപികയും വെള്ളപ്പൊക്കത്തിൽ മരിച്ചതായി വിദ്യാഭ്യാസ മന്ത്രി ആൻജി മൊഷെഗ പറഞ്ഞു. ഇത് ഒരു ദുരന്തമാണെന്നും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മഴ തുടരാൻ സാധ്യതയുള്ളതും ഇതിനകം ദുരിതബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളതുമാണ് ആശങ്കയുളവാക്കുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ ദക്ഷിണാഫ്രികൻ ദേശീയ പ്രതിരോധ സേനയെ വിന്യസിച്ചിട്ടുണ്ട്.