city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shot Down | 'അമേരികയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ 40,000 അടി ഉയരത്തില്‍ പറന്ന് അജ്ഞാത പേടകം'; വെടിവച്ച് വീഴ്ത്തിയതായി യുഎസ്

വാഷിങ്ടണ്‍: (www.kasargodvartha.com) അമേരികയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ 40000 അടി ഉയരത്തില്‍ പറന്ന അജ്ഞാത പേടകത്തെ യുഎസ് വെടിവച്ച് വീഴ്ത്തിയതായി റിപോര്‍ട്. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെ 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് തകര്‍ത്തതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.

അലാസ്‌ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകത്തെ കണ്ടെത്തിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പേടകം വെടിവച്ച് വീഴ്ത്താന്‍ നിര്‍ദേശം നല്‍കിയതെന്നും റിപോര്‍ടുകള്‍ പറയുന്നു. അതേസമയം ഹൈ ആള്‍ടിറ്റിയൂഡ് ഒബ്‌ജെക്ട് എന്ന് മാത്രമാണ് പെന്റഗണ്‍ ഇതേക്കുറിച്ച് പറഞ്ഞത്. സൗത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവച്ച് വീഴ്ത്തിയത്.

Shot Down | 'അമേരികയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ 40,000 അടി ഉയരത്തില്‍ പറന്ന് അജ്ഞാത പേടകം'; വെടിവച്ച് വീഴ്ത്തിയതായി യുഎസ്

എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാന്‍ പെന്റഗണ്‍ ഇതുവരെ തയ്യാറായിട്ടില്ല. അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്. ഈ പേടകം ആരുടേതെന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

Keywords: News, World, Top-Headlines, USA, America, Object Flying 40,000 Feet High Over Alaska Shot Down By US Jets.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia