city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമേരിക്കന്‍ ബോംബാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി റിപോർട്

കോഴിക്കോട്: (www.kasargodvartha.com 22.04.2017) അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പത് മലയാളികള്‍ കൊല്ലപ്പെട്ടതായി സംശയം. അഫ്ഗാന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയതായി മാധ്യമങ്ങൾ റിപോർട് ച്ഗെയ്തു..

ഐ എസ് കേരള ഘടകത്തിന്റെ അമീര്‍ എന്ന് വിശേഷിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി സജീര്‍ മംഗലശേരി അബ്ദുല്ലയും കൊല്ലപ്പെട്ടതായാണ് സൂചന. ആക്രമണത്തില്‍ അഞ്ചിലേറെ മലയാളികള്‍ കൊല്ലപ്പെട്ടതായി മുമ്പ് സൂചന ലഭിച്ചിരുന്നുവെങ്കിലും അഫ്ഗാനില്‍നിന്ന് ഇറാഖിലെ ഐ എസ് കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് കൂടുതല്‍ ആള്‍ക്കാര്‍ മരിച്ചതായി സംശയമുദിക്കുന്നത്.

അമേരിക്കന്‍ ബോംബാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി റിപോർട്

ഇന്‍സ്റ്റഗ്രാം വഴി അയച്ച സന്ദേശങ്ങളില്‍ കാണുന്ന ദാഇഷ് അല്‍ ഹിന്ദ് എന്നുതുടങ്ങുന്ന ചില കോഡ് വാക്യങ്ങള്‍ സജീറിനെ സൂചിപ്പിക്കുന്നതായാണ് കരുതുന്നത്. അതേ സമയം അഫ്ഗാന്‍ ഏജന്‍സികളില്‍ നിന്നുള്ള പുതിയ സൂചനയനുസരിച്ച് കേരളത്തില്‍നിന്ന് ഐ എസിലെത്തിയ 21 പേരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും മണ്ണുമൂടിയതിനാലും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nine terrorists including Kerala IS leader murdered in American Bomb attack
Keywords: Kozhikode, Murder, Death, Kerala, Attack, Information, Dead Body, America, Bomb, IS, Terrorists, Instagram, Iraq, Afghanistan, Indian Agency.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia