കാല്‍നടയാത്രക്കാരിലേക്ക് ട്രക്ക് ഇടിച്ചുകയറി; ന്യൂയോര്‍ക്കില്‍ 8 മരണം, 11 പേര്‍ക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം
Nov 1, 2017, 11:09 IST
ന്യൂയോര്‍ക്ക്:(www.kasargodvartha.com 01/11/2017) ന്യൂയോര്‍ക്കില്‍ കാല്‍നടയാത്രക്കാരിലേക്ക് ട്രക്ക് ഇടിച്ചുകയറി. എട്ടു പേര്‍ മരണപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. മാന്‍ഹട്ടനില്‍ വെസ്റ്റ് സൈഡ് ഹൈവേയിലാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ട്രക്കില്‍ നിന്നും ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് വെടിവെച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു. ഉസ്ബക്കിസ്ഥാന്‍ പൗരനായ സെയ്ഫുല്ല സായ്പോവാണ് അറസ്റ്റിലായത്. 2010 ലാണ് ഇയാള്‍ യുഎസില്‍ എത്തിയത്. ഫ്ലോറിഡയിലെ ഡ്രൈവര്‍ ലൈസന്‍സുള്ള സയ്പോവ് ന്യൂ ജഴ്സിയിലായിരുന്നു താമസം.
ഇയാള്‍ക്ക് സ്വന്തമായി വാഹനമുണ്ടെങ്കിലും വാടകയ്ക്കെടുത്ത ട്രക്കുമായാണ് ആക്രമണം നടത്തിയത്. രണ്ട് തോക്കുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Accident, Bicycle, Terror Attack, Injured, Police, Arrest, Investigation, New York attack: five Argentinian friends named among eight killed