Earthquake | നേപ്പാളില്‍ 6.1 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം
● ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
● ഇന്ത്യയുടെയും ടിബറ്റിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനം.
● പ്രഭവകേന്ദ്രം ഭൈരവ് കുണ്ഡ് ആണെന്ന് ദേശീയ ഭൂചലന നിരീക്ഷണ - ഗവേഷണ കേന്ദ്രം.
കഠ്മണ്ഡു: (KasargodVartha) നേപ്പാളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം.
നേപ്പാളിലെ സിന്ധുപാല്‍ചോക്ക് ജില്ലയിലെ ഭൈരവ് കുണ്ഡ് ആണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂചലന നിരീക്ഷണ - ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഹിമാലയന്‍ മേഖലയിലുടനീളവും നേപ്പാളിലെ കിഴക്കന്‍, മധ്യ മേഖലകളിലെ ആളുകള്‍ക്കും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, അസം, യുപി, പട്‌ന, മുസാഫര്‍പൂര്‍, ബീഹാറിലെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ബംഗാള്‍ ഉള്‍ക്കടല്‍, പാകിസ്ഥാന്‍, ബംഗ്ലാദേശിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനമുണ്ടായി.
ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയി കണക്കാക്കിയപ്പോള്‍, ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി 5.5 ആയി കണക്കാക്കി. അതേസമയം, ഒന്നിലധികം ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ.
Significant earthquake measuring 6.1 on the Richter scale struck Nepal, with its epicenter in Sindhupalchowk district. Tremors were felt across North India, as well as in neighboring countries. No casualties or major damages have been reported.
#NepalEarthquake, #Earthquake, #NorthIndiaTremors, #SeismicActivity, #Nepal, #Tremors