പടന്നയില്‍ നിന്നും നാടുവിട്ടവരുടെ സന്ദേശവും ഫോട്ടോയും വീണ്ടുമെത്തി; ഹഫീസ് മാത്രമേ മരിച്ചിട്ടുള്ളൂവെന്നും കൂടുതല്‍ പേര്‍ മരിച്ചുവെന്നത് തെറ്റായ സന്ദേശമാണെന്നും അഷ്ഫാഖ് മജീദ്
Mar 2, 2017, 17:46 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2017) പടന്നയില്‍ നിന്നും നാടുവിട്ടവരുടെ സന്ദേശവും ഫോട്ടോയും ബന്ധുക്കള്‍ക്ക് വീണ്ടുമെത്തി. കാണാതായവരില്‍ ഒരാളായ അഷ്ഫാഖ് മജീദാണ് പടന്നയിലെ ബന്ധുവിന് സന്ദേശം അയച്ചത്. ഇതോടൊപ്പം കാണാതായവരില്‍ ഉള്‍പെട്ട റഷീദിന്റെ ചിത്രവും അയച്ചിട്ടുണ്ട്. തങ്ങള്‍ സന്തോഷത്തിലാണെന്നും ഹഫീസുദ്ദീന്‍ മാത്രമേ മരിച്ചിട്ടുള്ളുവെന്നും കൂടുതല്‍ പേര്‍ മരിച്ചുവെന്നത് തെറ്റായ സന്ദേശമാണെന്നും അഷ്ഫാഖ് മജീദിന്റെ സന്ദേശത്തില്‍ പറയുന്നു.
ടെലഗ്രാം വഴിയുള്ള സന്ദേശവും ചിത്രവുമാണ് ബന്ധുവിന് ലഭിച്ചത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹഫീസുദ്ദീന്റെ ബന്ധുവിനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. 'ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും വളരെ സന്തോഷത്തിലാണ്, ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാനാണ് വന്നത്, ഞങ്ങള്‍ക്ക് ആദ്യം ഷഹീദാകാന്‍ (ഇസ്ലാമിക മാര്‍ഗത്തില്‍ മരിക്കാന്‍) പറ്റിയില്ലല്ലോ എന്ന വിഷമം മാത്രമാണ് ഉള്ളത്.' എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സാജിദും ഷിഹാസും ജീവിച്ചിരിപ്പുണ്ടെന്നും അഷ്ഫാഖിന്റെ സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഹഫീസുദ്ദീന്‍ മരിച്ച വിവരം ടെലഗ്രാം സന്ദേശത്തിലൂടെ അറിയിച്ചത്. ഇതിനുശേഷമാണ് സംഘത്തിലുള്ള കൂടുതല്‍ പേര്‍ മരിച്ചതായി പ്രചരണമുയര്‍ന്നത്. ഇക്കാര്യം ബന്ധു ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹഫീസുദ്ദീന്‍ മാത്രമാണ് മരിച്ചതെന്ന വിശദീകരണം അഷ്ഫാഖ് മജീദ് അറിയിച്ചത്. ജീവിക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ നടപടിയുണ്ടാക്കാമെന്നും എന്തിനാണ് ബന്ധുക്കളെയും മറ്റുള്ളവരെയും വിഷമിപ്പിക്കുമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സന്ദേശം എത്തിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Padanna, Missing, news, World, Missing from Padanna; More messages through telegram.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍കോട് സ്വദേശി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം