city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.ഐ.സി ഇര്‍ശാദി പഠനസംഘം മലേഷ്യയിലേക്ക് തിരിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 30.06.2014) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇര്‍ശാദി പണ്ഡിതര്‍ മലേഷ്യയിലേക്ക് തിരിച്ചു. മലേഷ്യ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി (ഐഐയുഎം) യുടെ പ്രത്യേക ക്ഷണപ്രകാരം റിഹ്‌ല ഇന്റര്‍നാഷണല്‍ പര്യടനത്തിന് അവസരം ലഭിച്ച മന്‍സൂര്‍ ഇര്‍ശാദി പൂച്ചക്കാട്, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ ഇര്‍ശാദി ചെമ്പരിക്ക എന്നിവരാണ് മലേഷ്യയിലെ ക്വലാലംപൂരിലേക്ക് യാത്രതിരിച്ചത്.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അഖീദ ആന്റ് ഫിലോസഫി, ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ ഇവര്‍ സ്വലാഹുദ്ദീന്‍ ഹുദവി മലപ്പുറം, സുഹൈല്‍ ഹുദവി ഹിദായ, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ ഹുദവി പുത്തനത്താണി, നാഫിഅ് ഹുദവി, സിനാന്‍ ഹുദവി, സ്വലാഹുദ്ദീന്‍ ഹുദവി എന്നിവരടങ്ങുന്ന ദാറുല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പഠനസംഘത്തോടൊപ്പമാണ് ദഅ്‌വാ-അക്കാദമിക് ഇടപെടലുകള്‍ക്കായി മലേഷ്യയിലേക്ക് പുറപ്പെട്ടത്.

റിഹ്‌ല ഇന്റര്‍നാഷണല്‍ പഠനസംഘം മലേഷ്യ യൂണിവേഴ്‌സിറ്റി സ്വീകരണപരിപാടിയിലും വിദ്യാര്‍ത്ഥി കൂടിക്കാഴ്ചയിലും സംബന്ധിക്കും. തുടര്‍ന്ന് മലേഷ്യയിലെ മലബാര്‍ കുടുംബങ്ങളുമായി അഭിമുഖം നടത്തുകയും മുസ്ലിം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. മലേഷ്യ കൂടാതെ സിംഗപ്പൂര്‍, ബ്രൂണ, ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. ആ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ വിചക്ഷണരുമായി ആഗോള ദഅ്‌വത്ത് സാധ്യതയും സാധുതയും എന്ന വിഷയത്തില്‍ സംവദിക്കും. സന്ദര്‍ശനവേളയില്‍ മൗലിദ് സദസ്സുകളും പഠനസംഘം സംഘടിപ്പിക്കുന്നുണ്ട്.

ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കാമ്പസില്‍ പര്യടനസംഘത്തിന് എം.ഐ.സി സ്റ്റാഫ് കൗണ്‍സിലും ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദും (ഇമാദ്) യാത്രയയപ്പ് നല്‍കി. യോഗത്തില്‍ നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, ഹനീഫ് ഇര്‍ശാദി ദേലംപാടി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, ശൗഖുല്ലാഹ് ഇര്‍ശാദി സാല്‍മറ, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ഫഹദ് ഇര്‍ശാദി മാറമ്പള്ളി, അസ്മതുള്ളാഹ് ഇര്‍ശാദി കടബ, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, അബ്ദുല്‍ റഹ്്മാന്‍ ഇര്‍ശാദി തൊട്ടി, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, ഇര്‍ശാദ് ഇര്‍ശാദി കുണിയ, സിറാജ് ഇര്‍ശാദി ബെദിമല എന്നിവര്‍ സംബന്ധിച്ചു.


എം.ഐ.സി ഇര്‍ശാദി പഠനസംഘം മലേഷ്യയിലേക്ക് തിരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒരു ലക്ഷം പേര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഒരുക്കി പാക് കോടീശ്വരന്‍ മാലിക്
Keywords: Kasaragod, chattanchal, MIC, World, Mansoor Irshadi Poochakkad, Nuhman Irshadi Pallangod, Abdul Khadar Irshadi Chembarika 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia