പ്രവാസി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ മാധവൻ പാടി നിര്യാതനായി
Mar 5, 2021, 11:02 IST
ശാർജ: (www.kasargodvartha.com 05.03.2021) മാസ് ശാർജ സ്ഥാപക നേതാവും സിപിഎം പ്രവർത്തകനുമായിരുന്ന ചീരാലി വീട്ടിൽ മാധവൻ പാടി (60) നിര്യാതനായി. സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. യുഎഇയിലെ കാസർകോടൻ കൂട്ടായ്മയായ കെസെഫിന്റെ സ്ഥാപക അംഗവുമായിരുന്നു. ശാർജയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്.
എസ്എഫ്ഐ കാസർകോട് ഏരിയാ സെക്രടറി, ഡിവൈഎഫ്ഐ ചെങ്കള പഞ്ചായത്ത് സെക്രടറി, സിപിഐ എം ചെങ്കള ലോകൽ കമിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിന്നീട് പ്രവാസ ലോകത്തേക്ക് കടന്നു. ദീർഘകാലം ശാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ചു. ലോക കേരള സഭയിൽ ക്ഷണിതാവായിരുന്നു. സിപിഐ എം പാടി അടുക്കം ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത് അദ്ദേഹം സംഭാവന നൽകിയ ഭൂമിയിലാണ്.
പരേതരായ ചരടൻ നായരുടെയും അവാടുക്കം അമ്മാർ കുഞ്ഞിയമ്മയുടെയും മകനാണ്. ഭാര്യ: പ്രസീത (ശാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക), മക്കൾ: ശ്രേയ (എൻജിനിയർ, ശാർജ), ഹൃഥിക് (എൻജിനിയറിങ് വിദ്യാർഥി, ശാർജ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (പാടി), കാർത്യായനി. (പാണൂർ).
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മാധവൻ പാടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ പ്രവാസ സമൂഹത്തിനിടയിൽ ദുഃഖം പടർത്തി. നിര്യാണത്തിൽ പ്രവാസി സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും അനുശോചിച്ചു. നിത്യ യൗവനമായിരുന്ന സഹിഷ്ണുവായ ഒരു സഹകാരിയായിരുന്നു മാധവൻ പാടിയെന്ന് എഴുത്തുകാരനും കെസെഫ് സ്ഥാപക നേതാവുമായ ബേവിഞ്ച അബ്ദുല്ല അനുസ്മരിച്ചു. ഇന്ത്യൻ അസോസിയേഷനിൽ നാട്ടിലെ രാഷ്ട്രീയത്തേക്കാൾ ചൂടേറിയ ഇലക്ഷനുകളിൽ രാഷ്ട്രീയ ചുവടൊപ്പിച്ച് നടക്കാറുള്ള തിരഞ്ഞെടുപ്പ് കൂട്ട് കെട്ട് മെനയുന്നതിലും മറ്റും സജീവ പങ്കാണ് മാധവൻ വഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾക്ക് വില കല്പിച്ച ഒരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായതെന്ന് ഐഎംസിസി ശാർജ - കാസർകോട് ജില്ലാ കമിറ്റി പ്രസിഡന്റ് ഹനീഫ് തുരുത്തിയും ജനറൽ സെക്രടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കലും പറഞ്ഞു.
Keywords: Sharjah, Dead, World, Obituary, CPM Worker, Hospital, Treatment, Doctor, Kasaragod, Secretary, DYFI, Madhavan Padi passed away. < !- START disable copy paste -->