മെസി ഹാട്രിക്കില്‍ അര്‍ജന്റീന റഷ്യയിലേക്ക്; വേള്‍ഡ് കപ്പില്‍ നിന്നും ചിലി പുറത്ത്
Oct 11, 2017, 10:48 IST
(www.kasargodvartha.com 11/10/2017) മെസി ഹാട്രിക്കില്‍ ഇക്വഡോറിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ജയം. ഇതോടെ റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് അര്‍ജന്റീന തിരഞ്ഞെടുക്കപ്പെട്ടു. യോഗ്യതാ മത്സരത്തിലാണ് 3-1 ന് ഇക്വഡോറിനെ അര്‍ജന്റീന തോല്‍പിച്ചത്. പെറുവുമായി സമനില പാലിച്ച കൊളംബിയ നാലാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയപ്പോള്‍ അഞ്ചാം സ്ഥാനക്കാരായി പെറു പ്ലേ ഓഫിനുള്ള യോഗ്യത നേടി. ഉറുഗ്വേ ബൊളീവിയയെ 4-2 ന് തകര്‍ത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബ്രസീലിനോട് ഏകപക്ഷീയമായ മൂന്നു ഗോളിന് തോറ്റ കോപ അമേരിക്ക ചാമ്പ്യന്മാരായ അലക്‌സിസ് സാഞ്ചസിന്റെ ചിലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ന്നു.
അര്‍ജന്റീനയുടെ നെഞ്ചില്‍ തീ കോരിയിട്ട് ഒന്നാം മിനുറ്റില്‍ തന്നെ ഇക്വഡോറാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. റൊമാരിയോ ഇബാറയുടെ ഗോള്‍ അര്‍ജന്റീനയെ നോവിച്ചുണര്‍ത്തി. പന്ത്രണ്ടാം മിനുറ്റില്‍ തന്നെ സമനില ഗോള്‍ പിറന്നു. ആദ്യ പകുതിയില്‍ തന്നെ ഇരുപതാം മിനുറ്റില്‍മെസി അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി. ഹോം ഗൗണ്ടില്‍ കളിക്കുന്ന ഇക്വഡോര്‍ നിരന്തരം സമ്മര്‍ദ്ദം ഉയര്‍ത്തുന്നതിനിടെ മൂന്നാം ഗോള്‍ നേടാതെ ജയമുറപ്പിക്കാന്‍ മെസിക്കും സംഘത്തിനുമാകുമായിരുന്നില്ല.
ഹാട്രിക്കും ജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ച് മെസിയുടെ മനോഹര ഗോള്‍ അറുപത്തൊന്നാം മിനുറ്റില്‍ പിറന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Football, World cup, Argentina, Messy, Match, Russia, Lionel Messi hat-trick secures Argentina's passage to World Cup