ഫ്രാന്‍സില്‍ കത്തിയാക്രമണം; 2 പേര് കൊല്ലപ്പെട്ടു
Oct 2, 2017, 11:12 IST
പാരിസ്:(www.kasargodvartha.com 02/10/2017) ഫ്രാന്‍സ് മാര്സിലേയിലെ മധ്യധരണ്യാഴി തുറമുഖ നഗരത്തിലുണ്ടായ കത്തിയാക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടതായി വിവരം. ഇതില്‍ ഒരു സ്ത്രീയും ഉള്‍പെടും. റെയില്‍വ്വേ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.
അതേസമയം കാനഡയിലെ എഡ്മോണ്ഡണിലും സമാനമായ ആക്രമണമുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഫുട്ബോള്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്തെ റോഡില്‍ വാഹനങ്ങളുടെ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വാനിലെത്തിയയാള് കാല്‍നടയാത്രക്കാരെ ഇടിച്ചിടുകയും കത്തിയാക്രമണം നടത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി എത്തിയ വാഹനത്തില്‍ നിന്നും ഐസിസിന്റെ പതാക ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Murder, Railway station, Police, Football tournament, Vehicles, knifeman slaughters two commuters before being shot dead