ബ്രിട്ടന്‍ കെ എം സി സി ഇ. അഹ്മദിന് സ്വീകരണം നല്‍കി
Feb 25, 2012, 22:33 IST
ലണ്ടന്‍: വിദേശ പര്യടനാര്‍ത്ഥം ലണ്ടനില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദിന് ബ്രിട്ടന്‍ കെ എം സി സി ഊഷ്മളമായ സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. സ്വീകരണ ചടങ്ങില്‍ ബ്രിട്ടന്‍ കെ എം സി സി പ്രസിഡന്റ് ഹസൈനാര്‍ കുന്നുമ്മല്‍ ആദ്ധ്യക്ഷത വഹിച്ചു.
ബ്രിട്ടന്‍ കെ എം സി സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റു കെ എം സി സികള്‍ക്ക് മാതൃകയാണെന്നും, എംബസി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ നടപടികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. യോഗത്തില്‍ ഷംസു പുതുമ, അഹ്മദ് അരീകോട്, മുഹമ്മദലി അതിഞ്ഞാല്‍, സുബൈര്‍ തൃക്കരിപ്പൂര്‍, നിസാമുദ്ദീന്‍ മെട്ടമ്മല്‍, ശമീര്‍ അജാനൂര്‍, ഷരീഫ് ചങ്ങാട്, സമദ് അടുക്കം മറ്റു നേതാക്കളും പങ്കെടുത്തു. സഫീര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞു.
Keywords: KMCC London, Reception, E.Ahmed