city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹിതയായി മണിക്കൂറുകള്‍ക്കു ശേഷം നവവരന്റെ തലയില്‍ തോക്കുചൂണ്ടി; നവവധു പിടിയില്‍

ടെന്നസി (അമേരിക്ക):(www.kasargodvartha.com 02/08/2017) വിവാഹിതയായി മണിക്കൂറുകള്‍ക്കു ശേഷം നവവരന്റെ തലയില്‍ തോക്കുചൂണ്ടി കാഞ്ചി വലിച്ച നവവധുവിനെ പോലീസ് പിടികൂടി. കെയ്റ്റ് എലിസബത്ത് പ്രിചാര്‍ഡിനെ (25)യാണ് പിടികൂടിയത്. 15,000 ഡോളര്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പോലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം മര്‍ഫ്രീസ്‌ബോറോയിലെ മോട്ടലിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം നവവധു വരന്റെ തലയില്‍ തോക്കുചൂണ്ടി കാഞ്ചിവലിക്കുകയായിരുന്നു. എന്നാല്‍ ബുള്ളറ്റില്ലാത്തതിനാല്‍ വെടിപൊട്ടിയില്ല. മദ്യലഹരിയിലായിരുന്ന എലിസബത്തിനെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയാണുണ്ടായത്. ആകാശത്തേക്ക് വെടിവെച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ നേരെ തോക്കുചൂണ്ടിയതെന്ന് എലിസബത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വിവാഹിതയായി മണിക്കൂറുകള്‍ക്കു ശേഷം നവവരന്റെ തലയില്‍ തോക്കുചൂണ്ടി; നവവധു പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Key word: News, World, marriage, Police, Held, Top-Headlines, Head, Gun, America, Kate Elizabeth Pritchard a Tennessee bride is arrested after pulling a gun on her newly wedded husband during wedding celebrations.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia