അമേരിക്ക പുറത്തുവിട്ട അന്താരാഷ്ട്രാ ഭീകരരുടെ പട്ടികയില്‍ കര്‍ണാടക സ്വദേശിയും
Jun 16, 2017, 08:37 IST
ബംഗളൂരു: (www.kasargodvartha.com 16.06.2017) അമേരിക്ക പുറത്തുവിട്ട അന്താരാഷ്ട്രാ ഭീകരരുടെ പട്ടികയില്‍ കര്‍ണാടക സ്വദേശിയും ഉള്‍പ്പെട്ടു. ദാഇഷ് ഭീകരന്‍ എന്ന് കരുതുന്ന മുഹമ്മദ്ദ് ഷാഫി അര്‍മാറിനെയാണ് അന്താരാഷ്ട്ര ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്. കര്‍ണാടക സ്വദാശിയായ അര്‍മാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് ആദ്യം പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുമായും മറ്റ് ഐ എസ് നേതാക്കളുമായും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഇയാള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്തുവാന്‍ പദ്ധതിയിടുന്നതായും രഹസ്യവിവരം ഉണ്ടായിരുന്നു. അര്‍മാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. ഇയാളെ അന്താരാഷ്ട്ര ഭീകരനാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ പലതവണ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയാണ് അര്‍മാര്‍. കടുത്ത മതമൗലീക വാദികളായാണ് ഇവര്‍ വളര്‍ന്നത്. ഇതേത്തുടര്‍ന്ന് അര്‍മാര്‍ ലഖ്‌നൗലെ ഉല്‍മ സെമിനാരിയില്‍ സ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാള്‍ ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യയില്‍ ഐഎസിന്റെ വിവിധ ശാഖകള്‍ ആരംഭിക്കുകയും അതിലേക്ക് ഇയാള്‍ അമ്പതിലധികം ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് വിവരം. നേരത്തെ എന്‍ഐഎ ഭീകരര്‍ക്കായി നടത്തിയ തിരച്ചിലില്‍ നിന്നുമാണ് ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Top-Headlines, news, Karnataka, Mangalore, Terror Attack, Investigation, Daesh, Karnataka-born Daesh operative Mohammed Shafi Armar declared global terrorist by US