കുടിശ്ശിക ബാക്കി; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസ് വിമാനം ആംസ്റ്റര്‍ഡാമില്‍ പിടിച്ചുവെച്ചു
Apr 11, 2019, 13:27 IST
ആംസ്റ്റര്‍ഡാം:(www.kasargodvartha.com 11/04/2019) കുടിശ്ശിക ബാക്കിവന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസ് വിമാനം ആംസ്റ്റര്‍ഡാമില്‍ പിടിച്ചുവെച്ചു. യൂറേപ്യന്‍ ചരക് കയറ്റുമതി സ്ഥാപനമാണ് കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന വിമാനം പിടിച്ചുവെച്ചത്. ജെറ്റ് എയര്‍വേസിന്റെ ബോയിങ്ങ് 777-300 ഇ.ആര് വിമാനമാണ് പിടിച്ചുവെച്ചത്. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് എയര്‍വേസിന്റെ പൈലറ്റുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
പൈലറ്റുമാര്‍ക്ക് പുറമെ കമ്പനിയുടെ വിവിധ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളം നല്‍കാതെ മാസങ്ങളായി എന്നാണ് വിവരം. നിലവില്‍ 32 വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സെര്‍വീസ് നടത്തുന്നുള്ളത്. 25 വര്‍ഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേസ് അഭിമുഖീകരിക്കുന്നത്. ആദ്യമായാണ് പണമടക്കാത്തതിന്റെ പേരില്‍ ഒരു വിമാനത്തെ പിടിച്ചുവെക്കുന്നത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Business, Jet airways, Flight, Advocate,Notice, Amsterdam, Jet Airways Boeing 777,Jet Airways Boeing 777 seized in Amsterdam over non-payment of dues