Drowned | സഊദിയില്‍ അധ്യാപകന് കടലില്‍ മുങ്ങിമരിച്ചു; അപകടം മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
Aug 10, 2022, 19:05 IST
ജിദ്ദ: (www.kasargodvartha.com) സഊദി അറേബ്യയില്‍ യൂനിവേഴ്സിറ്റി അധ്യാപകന് മുങ്ങിമരിച്ചു. മക്ക ഉമ്മുല്‍ഖുറാ യൂണിവേഴ്സിറ്റി ലോ കോളജ് അധ്യാപകനായിരുന്ന ഡോ. ഹുസൈന് അല്‍ ഹബശിയാണ് മരിച്ചത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ പറഞ്ഞു.
ജിദ്ദ കടപ്പുറത്ത് ഒഴിവു സമയം ചെലവഴിക്കാന്‍ കുടുംബ സമേതമെത്തിയതായിരുന്നു. തുടര്‍ന്ന് വെള്ളത്തില്‍ ഇറങ്ങിയ മകനെ ശക്തമായ തിരമാലയില്‍ നിന്ന് രക്ഷിക്കാന്‍ അധ്യാപകന് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. മകനെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് അദ്ദേഹം ആഴമേറിയ ഭാഗത്തേക്ക് ഒഴുകിപോവുകയായിരുന്നു.
Keywords: Jeddah, news, Top-Headlines, World, Death, Drowned, Teacher, Jeddah: Man died while trying to save his son from drowning.