ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നയാള്‍ ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റില്‍
Aug 20, 2018, 17:09 IST
ലണ്ടന്‍: (www.kasargodvartha.com 20/08/2018) അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നയാള്‍ ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായതായി റിപോര്‍ട്ട്. പാക്ക് പൗരനായ ജാബിര്‍ സിദ്ദീഖ് എന്ന ജാബിര്‍ മോട്ടി (51) യാണ് അറസ്റ്റിലായത്. യുകെ, യുഎഇ അടക്കം ലോകമാകെ ദാവൂദിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത് ജാബിറാണ്. ദാവൂദിന്റെ ഫിനാന്‍സ് മാനേജറാണ് അറസ്റ്റിലായ ജാബിര്‍.
1993 ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ് പിടികിട്ടാപ്പുള്ളിയാണ്. യുകെയില്‍ സാമ്പത്തിക ഉപരോധമുള്ള ഏക ഇന്ത്യക്കാരനാണ് ദാവൂദ്. യുകെ സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ പാക്കിസ്ഥാനില്‍ ദാവൂദിന്റെ പേരിലുള്ള മൂന്നു വസതികളുടെയും വിലാസങ്ങള്‍ നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Crime, National, Case, Dawood Ibrahim, Finance Manager, Detained, London, Jabir Moti, Jabir Moti, Dawood Ibrahim's Finance Manager, Detained In London.