ഇറ്റലിയില്‍ കേബിള്‍ കാര്‍ പൊട്ടിവീണ് അപകടം; 14 മരണം
റോം: (www.kasargodvartha.com 24.05.2021) വടക്കന്‍ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണ് അപകടം. ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ച്, ഒന്‍പത് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ വ്യോമമാര്‍ഗം ടൂറിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജോറി തടാകത്തിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം.
മരിച്ചവരില്‍ അഞ്ച് പേര്‍ ഇസ്രേലി പൗരന്‍മാരാണ്. ഭൂരിപക്ഷം പേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. റിസോര്‍ട് നഗരമായ സ്‌ട്രെസയില്‍ നിന്ന് പീഡ്മോണ്ട് മേഖലയിലെ മോട്ടറോണ്‍ പര്‍വതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്ട്രെസയില്‍ നിന്ന് മജോറി തടാകത്തിന് മുകളിലൂടെ, 1400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേക്ക് 20 മിനിറ്റില്‍ എത്താവുന്നതാണ് കേബിള്‍ കാര്‍.